അമേരിക്കയിൽ ഏറ്റവുമധികം ജീവനെടുത്ത ദിനമായി ദുഃഖവെള്ളി: ഈസ്റ്റർ ആഘോഷിക്കൻ നിയന്ത്രണം നീക്കമെന്നു പറഞ്ഞിരുന്ന ട്രംപ് പോലും അസ്വസ്ഥൻ

single-img
11 April 2020

അമേരിക്കയിൽ കോവിഡ് വൻ ജീവനാശം വരുത്തുന്നു. മരണങ്ങളുടെ കാര്യത്തില്‍ റെക്കോഡിലേക്കാണ് അമേരിക്ക നീങ്ങുന്നത്. 24 മണിക്കൂറിനുള്ളില്‍ 2000 പേരാണ് അമേരിക്കയിൽ വച്ച് ജീവൻ നഷ്ടപ്പെട്ടത്.  അതുപോലെ തന്നെ രോഗബാധിതരുടെ കാര്യത്തില്‍ അഞ്ച് ലക്ഷം മാര്‍ക്ക് കടന്ന അമേരിക്കയില്‍ മൊത്തം മരണങ്ങള്‍ ഇറ്റലിയെയും മറികടക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്. 

ആഗോളമായി മരണം ഒരു ലക്ഷവും രോഗം ബാധിച്ചവര്‍ 17 ലക്ഷവും കടന്നു.വെള്ളിയാഴ്ച മാത്രം അമേരിക്കയില്‍ മരണം 18,637 ആയി. ഒറ്റ ദിവസം മരണമടഞ്ഞത് 2056 പേരാണ്. ആഗോളമായി രോഗം പൊട്ടിപ്പുറപ്പെട്ടിട്ട് ഒറ്റദിവസം 2000 ലേറെ പേര്‍ മരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ബുധനാഴ്ച 1936 പേര്‍ മരണമടഞ്ഞിരുന്നു. 

നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 12-ഓടെ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്നുമായിരുന്നു ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നത്. 

ഏപ്രില്‍ 2 ന് ശേഷം അമേരിക്കയില്‍ ദിവസവും 1000 പേര്‍ക്ക് മുകളില്‍ വീതമാണ് മരണമടയുന്നത്. ദു:ഖവെള്ളിയാഴ്ച ദിനം അമേരിക്കയില്‍ 8,430 കേസുകളാണ് പുതിയതായി ഉണ്ടായത്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത് ലോസ് ഏഞ്ചല്‍സിലായിരുന്നു. 474 പുതിയ കേസുകള്‍ വന്നു. ന്യൂയോര്‍ക്കില്‍ 6,684 കേസുകളാണ് പുതിയതായി ഉണ്ടായത്. 651 മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.

ഈസ്റ്ററുമെല്ലാം നാട്ടുകാരോട് വീടിനുള്ളില്‍ തന്നെ ചെലവഴിക്കാനും സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. രോഗികളടെ എണ്ണം കൂടുമ്പോഴും 28,000 അമേരിക്കക്കാര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. അതിനിടയില്‍ വീട്ടിലിരിക്കൂ നിര്‍ദേശങ്ങള്‍ എടുത്തുമാറ്റാനുള്ള ആലോചന ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു തുടങ്ങി.