വീട്ടുകാരറിയാതെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോൾ ലോക്ക് ഡൗൺ; കാമുകനുമായി വിവാഹം നടത്താൻ യുവതി നടന്നത് 60 കിലോമീറ്റര്‍

single-img
10 April 2020

രാജ്യമാകെ ലോക്ക് ഡൌൺ ആയതിനാൽ കാമുകനുമായുള്ള വിവാഹം നടത്താന്‍ 60 കിലോമീറ്റര്‍ നടന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ആന്ധ്രയിലെ ഒരു ഗ്രാമത്തില്‍നിന്നും അയല്‍ മായ എടപ്പള്ളി യിലേക്ക് ചിതികല ഭവാനി എന്ന 19 കാരിയാണ് കാമുകനെ വിവാഹം ചെയ്യാന്‍ നടന്നെത്തിയത്. ഇവർ തമ്മിൽ നാല് വർഷമായി ഉണ്ടായിരുന്ന പ്രണയത്തിന് വീട്ടുകാര്‍ എതിര്‍പ്പുമായി എത്തിയതോടെയാണ് ഭവാനിയും കാമുകനായ പുന്നയ്യയും വീട്ടുകാരറിയാതെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

എന്നാൽ ആ സമയം പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാം അവതാളത്തിലായി. ഇരുവരും അവരവരുടെ വീടുകളിൽ കുടുങ്ങിയതോടെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടതോടെയാണ് ഭവാനി പുന്നയ്യയുടെ അടുത്തേക്ക് നടന്നെത്താന്‍ തീരുമാനിച്ചത്. അങ്ങിനെ 60 കിലോമീറ്റര്‍ നടന്ന് ഒടുവില്‍ ഭവാനി ഒടുവിൽ പുന്നയ്യയുടെ വീട്ടിലെത്തുകതന്നെ ചെയ്തു.

പക്ഷെ വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇരുവരെയും വധിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയതോടെ സ്ഥിതി വഷളായി. നിലവിൽ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ ബന്ധപ്പെട്ടിരിക്കുകയാണ് ഇവര്‍. വിവാഹം കഴിച്ചവർ പ്രായപൂര്‍ത്തിയായവരാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരെ ബോധവല്‍ക്കരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പോലീസ് പറയുന്നു.