തെറ്റ് പറ്റിയതാണ്, ഇന്ത്യയിൽ കോവിഡ് 19 സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

single-img
10 April 2020

ഇന്ത്യയിൽ ഇതുവരെ മൂന്നാം ഘട്ടമായ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന. സമൂഹവ്യാപനമുണ്ടായി എന്ന രീതിയിൽ പരാമര്‍ശമുണ്ടായ മുന്‍ റിപ്പോര്‍ട്ടില്‍ തങ്ങൾക്ക് പിശകുപറ്റിയതായും ആ റിപ്പോർട്ട് തിരുത്തിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകമാകെയുള്ള കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ‘സിറ്റ്വേഷൻ റിപ്പോർട്ടിലാണ്’ ഇന്ത്യയുടെ അവസ്ഥയെപ്പറ്റി തെറ്റായ വിവരം ഉൾപ്പെട്ടത്.

ഇതുവരെ ഇന്ത്യയില്‍ വളരെയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അതിനെ ഒരിക്കലും സമൂഹവ്യാപനമായി വിലയിരുത്താനാവില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞു.

ഇതിന് സമാനമായി കോവിഡ് കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) നിലപാടെടുത്തിരുന്നത്. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ വരുമ്പോഴാണ് രോഗം മൂന്നാം ഘട്ടത്തിൽ അഥവാ സമൂഹവ്യാപനത്തിൽ എത്തിയെന്ന് വിലയിരുത്തപ്പെടുന്നത്.