`കൊറോണയെ തുരത്താവാനുള്ള അത്ഭുത സസ്യം ഞങ്ങളുടെ പക്കലുണ്ട്´: വെളിപ്പെടുത്തലുമായി മഡഗാസ്കർ പ്രസിഡൻ്റ്

single-img
10 April 2020

ലോകത്ത് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിൽ നിന്നും രക്ഷപ്പെടുവാനുള്ള അത്ഭുത സസ്യം തങ്ങളുടെ പക്കലുണ്ടെന്ന് വെളിപ്പെടുത്തി മഡഗാസ്കർ. മഡഗാസ്കർ പ്രസിഡൻ്റ് ആൻഡ്രി രജോലിനയാണ് വെളിപ്പെടുത്തൽ നടത്തിയത്. രാജ്യത്തെ ചില സസ്യങ്ങളുടെ അത്ഭുതഗുണങ്ങൾ ഉപയോഗിച്ച് കൊറോണയെ തുരത്താനുള്ള ഗവേഷണങ്ങൾ തങ്ങളും തുടങ്ങാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. …. പറയുന്നത് മഡഗാസ്‌കറിന്റെ പ്രസിഡന്റായ നയാണ്. കഴിഞ്ഞ ദിവസം ഒരു ടി.വി പരിപാടിയ്ക്കിടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.

മഡഗാസ്‌കർ ലോകത്തിൻ്റെ ചരിത്രം തിരുത്താൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ഈ സസ്യമുപയോഗിച്ച് ഗവേഷണങ്ങൾ നടത്തുമെന്നും രാജ്യത്തെ ശാസ്ത്രജ്ഞരും ലബോറട്ടറികളും ഇതിന് സന്നദ്ധതയറിയിച്ചിട്ടുണ്ടെന്നും രാജ്യം ഒരു പ്രതിവിധി കണ്ടെത്തുമെന്നും ആൻഡ്രി പറയുന്നു.

‘ തനിക്കൊരു കത്ത് ലഭിച്ചു. കൊറോണ വൈറസിനുള്ള പ്രതിവിധിയായി ഒരു സസ്യം മഡഗാസ്‌കറിലുണ്ടെന്നും അത് ഗവേഷണങ്ങൾക്ക് വിധേയമാക്കണമെന്നും കത്തിൽ പറയുന്നു’- അദ്ദേഹം പറഞ്ഞു.എന്നാൽ ആ സസ്യമേതാണെന്നോ കത്ത് എഴുതിയതാരാണെന്നോ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

ഔദ്യോഗിക കണക്കനുസരിച്ച് 93 പേർക്കാണ് മഡഗാസ്‌കറിൽ കൊവിഡ് ബാധയുള്ളത്. ഇതേവരെ മരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, നാരങ്ങ, ഇഞ്ചി തുടങ്ങിയവ ഉപയോഗിച്ചുള്ള ഔഷധക്കൂട്ടുകൾക്ക് രാജ്യത്തെ ജനങ്ങൾക്കിടയിൽ വൻ ഡിമാൻഡായിരിക്കുകയാണ്. ഇവയ്ക്ക് കൊറോണ വൈറസിനെ ചെറുക്കാനാകുമെന്നാണ് ഇവരുടെ വിശ്വാസം.

കൊറോണയെ നേരിടാനുള്ള ബദൽ ചികിത്സാമാർഗങ്ങൾ അവകാശപ്പെട്ട് കൊണ്ട് ആൻഡ്രി മുമ്പും രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഇത്തരം ബദൽ ചികിത്സകൾക്കെതിരെ താക്കീതുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു.