അമേരിക്കയുടെ ഒരു വാക്ക്, ഇന്ത്യ ഇസ്രായേലിനും കൊടുത്തു അഞ്ച് ടൺ മരുന്ന്

single-img
10 April 2020

കോവിഡ് 19 ചികിത്സക്കുള്ള ആൻ്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്യുൻ അടക്കം അഞ്ച് ടൺ മരുന്നുകൾ ഇസ്രായേലിലേക്ക്  കയറ്റി അയച്ച് ഇന്ത്യ. ഇതിൻ്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 

”ഇസ്രായേലിന് ക്ലോറോക്യുൻ മരുന്ന് അയച്ചുതന്നതിന് പ്രിയ സുഹൃത്തും ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്ക് നന്ദി, ഇസ്രായേലിലെ എല്ലാ പൗരന്മാരും അങ്ങേക്ക് നന്ദി പറയുകയാണ്”- നെതന്യാഹു ട്വീറ്റ് ചെയ്തു.

കൊറോണ രോഗികളെ ചികിത്സിക്കുന്നതിനായുള്ള മരുന്നുകള്‍ ഇന്ത്യ ഇസ്രായേലിലേക്ക് അയച്ച് രണ്ട് ദിവസം കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു ട്വീറ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ഇന്ത്യ ഇസ്രായേലിലേക്കുള്ള മരുന്ന് അയച്ചത്. ഇസ്രായേലിൽ ഇതുവരെ പതിനായിരത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പേർക്കാണ് ജീവൻ നഷ്ടമായത്. 121 പേർ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്.

കോവിഡ് ചികിത്സക്കായി മരുന്ന് ആവശ്യപ്പെട്ട് ഏപ്രിൽ മൂന്നാം തിയതി നെതന്യാഹു നരേന്ദ്ര മോദിയെ വിളിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ തന്നെ ഇന്ത്യ മരുന്ന് എത്തിക്കുകയും ചെയ്തു.