ഇന്ത്യക്കാർക്കു തിരിച്ചടി: ജോലിയില്ലാത്ത എച്ച്1ബി വിസക്കാർ 60 ദിവസത്തിനുള്ളിൽ അമേരിക്ക വിടണമെന്ന് ട്രംപ്

single-img
10 April 2020

ജോലിയില്ലാത്ത എച്ച്1ബി വിസക്കാരോട് 60 ദിവസത്തിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശം നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ ഇതിൽ എച്ച്1ബി വിസക്കാരായി എത്തിയിട്ടുള്ളവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. ആവശ്യപ്പെട്ട കൊറോണ മരുന്ന് ഇന്ത്യ കയറ്റി അയക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപ് വീണ്ടും ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികൾക്കാണ് എച്ച്1ബി വിസ അനുവദിക്കുന്നത്. ഇന്ത്യക്കാർക്ക് എച്ച്1ബി വിസ ട്രംപ് സർക്കാർ നിരസിക്കുന്നതിന്‍റെ എണ്ണം വർധിക്കുന്നതായുള്ള റിപ്പോർട്ട് അടുത്ത കാലങ്ങളിൽ പുറത്തു വന്നിരുന്നു. 

ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ എച്ച്1–ബി അപേക്ഷകൾ ലഭിക്കുന്നത്. 2007–17 കാലയളവിൽ 22 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകൾ തങ്ങൾക്കു ലഭിച്ചതായി അമേരിക്കൻ അധികൃതർ വ്യക്തമാക്കിയിരുന്നു.