നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മപെങ്ങന്മാരില്ലേ?; മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചവർക്ക് മറുപടിയുമായി അനുപമ പരമേശ്വരന്‍

single-img
10 April 2020

സോഷ്യൽ മീഡിയയിൽ തന്റെ വ്യാജചിത്രം പ്രചരിപ്പിച്ചവര്‍ക്ക് ശക്തമായ മറുപടിനല്‍കി നടി അനുപമ പരമേശ്വരന്‍. അനുപമയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത്, അതിലൂടെയായിരുന്നു മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്.

‘ഇതുപോലുള്ള തോന്നിവാസങ്ങള്‍ ചെയ്തു കൂട്ടാന്‍ സമയമുള്ള എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം… നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മപെങ്ങന്മാരില്ലേ? ഇതുപോലുള്ള മണ്ടത്തരങ്ങള്‍ക്കല്ലാതെ, നല്ല കാര്യങ്ങള്‍ക്കായി നിങ്ങളുടെ തല ഉപയോഗിച്ചു കൂടേ?’ അനുപമ എഴുതുന്നു. ഇതോടൊപ്പം യഥാര്‍ത്ഥ ചിത്രവും മോര്‍ഫ് ചിത്രവും അനുപമ പങ്കുവെച്ചിരുന്നു. ‘ഞാൻ ഒരു പെണ്‍കുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാന്‍ തോന്നുന്നത്? നിങ്ങൾക്ക് ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവര്‍ത്തിക്കരുത്,’ താരം ട്വീറ്ററിലും പ്രതികരിച്ചു.