കോവിഡ് വൈറസ് ബാധ;‌ ബ്രിട്ടനില്‍ മലയാളി മരിച്ചു

single-img
10 April 2020

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യുകെയിലെ ഡര്‍ബിയിലുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ സിബി അന്തരിച്ചു. ഇയാൾക്ക് 46 വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സിബിയെ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് നാലേകാലിനായിരുന്നു അന്ത്യം. ഭാര്യ: അങ്കമാലി പീച്ചാനികാട് പാലായില്‍ അനു. മക്കള്‍: ജോണ്‍, മാര്‍ക്ക്. ഭാര്യയും മക്കളും യുകെയിലെ വീട്ടില്‍ നിരീക്ഷണത്തിലാണ്. അനു യുകെയില്‍ തന്നെ നേഴ്‌സായി ജോലിചെയ്യുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ഇവര്‍ അവിടെയായിരുന്നു.