മാനവികതയ്ക്ക് അതിർത്തികളില്ല; കുടിവെള്ളവും മാസ്കും ,സാനിട്ടയ്‌സറുമെല്ലാം തമിഴ്നാട് പോലീസിന് കൂടി പങ്ക് വെക്കുകയാണ് കേരളാ പോലീസ്

single-img
10 April 2020

കൊറോണ രാജ്യമാകെ പടർന്നതോടെ ഇവിടെ കേരളത്തിന്റെ അതിർത്തി വരെ ഒരു അയൽ സംസ്ഥാനം തടയുകയുണ്ടായി. ഇതെല്ലാം സംഭവിക്കുമ്പോൾ തന്നെയാണ് കേരളാ പോലീസ് ഇവിടെ തികച്ചും വ്യത്യസ്തമാകുന്നത്. തലസ്ഥാനത്തെ അതിര്‍ത്തിയില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരളാ പോലീസിന് ലഭിക്കുന്ന വെള്ളവും പഴവും മാസ്‌കും ,സാനിട്ടയ്സറുമെല്ലാം പകുത്തു നല്‍കുകയാണ് കേരളാ പൊലീസ്.

ഈ പങ്ക് വെക്കലിന്റെ ചിത്രങ്ങളും വിവരങ്ങളും പോലീസ് ഉദ്യോഗസ്ഥനായ ജ്യോതിഷ് ആര്‍കെ ആണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. അടയ്ക്കപ്പെട്ട അതിർത്തികളിൽ പൊലിയുന്ന ജീവനുകൾ നമ്മെ സങ്കടപ്പെടുത്തുന്ന സമയത്ത് മാനവികതയ്ക്ക് അതിർത്തികളില്ല എന്ന് നാം തിരിച്ചറിഞ്ഞേ മതിയാവൂ .തിളച്ചു പൊള്ളുന്ന സൂര്യന് താഴെ ആളിക്കത്തുന്ന കാക്കിയിൽ നിന്നാവട്ടെ അതിർത്തികൾ ഭേദിക്കുന്ന മാനവികതയുടെ തുടക്കം എന്ന് ജ്യോതിഷ് ആര്‍കെ എഴുതുന്നു.

അതിർത്തികൾ ഇല്ലാതാകുന്ന നിമിഷം ….. ലോക്ഡൗൺ തുടങ്ങിയതിനു ശേഷം തിരു ; റൂറലിലെ പോലീസ് …

Posted by ജ്യോതിഷ് ആർ. കെ on Friday, April 10, 2020