രാജ്യത്ത് കൊറോണ ഇത്രയധികം പടരാൻ കാരണം കേന്ദ്ര സർക്കാരിറെ പിടിപ്പുകേട്; വിമർശനവുമായി ചത്തീസ്ഗഢ് മുഖ്യമന്ത്രി

single-img
10 April 2020

രാജ്യത്ത് ദിനം പ്രതി കൊറോമ ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് ചത്തീസ് ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. രാജ്യത്ത് കൊറോണ ഇത്രയധികം പടരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണെന്നാണ് വിമർശനം.

വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വളരെ നേരത്തെ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ കൊറോണ ഇത്രയധികം രാജ്യത്ത് പടരില്ലായിരുന്നു.ഡല്‍ഹിയിലും മുംബൈയിലും കൊല്‍ക്കത്തയിലും ഹൈദരാബാദിലും എല്ലാം വിമാനങ്ങളില്‍ എത്തിയവര്‍ക്ക് രോഗം ഉണ്ടായിരുന്നു. അവരെ അപ്പോള്‍ തന്നെ സ്‌ക്രീന്‍ ചെയ്ത് ക്വാറന്റൈന്‍ ചെയ്യാന്‍ സാധിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. ഭൂപേഷ് ഭാഗല്‍ പറഞ്ഞു.

ആദ്യം തന്നെ ഇത്തരം നടപടികൾ സ്വീകരിക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നുവെന്നും ഭൂപേഷ് ഭാഗല്‍ പറഞ്ഞു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടണോയെന്ന് ഏപ്രില്‍ 12ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 11ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ചയുണ്ട്. ഇതിന് ശേഷം മാത്രമേ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക യുള്ളു.