ലോക്ക് ഡൌൺ കാരണം ഭാര്യയെ കാണാന്‍ സാധിക്കുന്നില്ല; മനോവിഷമത്താൽ ഭര്‍ത്താവ് ജീവനൊടുക്കി

single-img
9 April 2020

രാജ്യമാകെയുള്ള ലോക്ക്ഡൗണ്‍ കാരണം ഭാര്യയെ കാണാന്‍ പറ്റാത്തതിലുള്ള ദുഃഖം സഹിക്കാതെ ഭര്‍ത്താവ് ജീവനൊടുക്കി. യുപിയിലെ രാധാ കുണ്ഡില്‍ രാകേഷ് സോണി(32) ആണ് മരിച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം സ്വന്തം വീട്ടിലായിരുന്ന രാകേഷിന്റെ ഭാര്യയ്ക്ക് അവിടെ തന്നെ തുടരേണ്ടി വരികയായിരുന്നു.

പിന്നീട് ഇത്രയധികം ദിവസമായിട്ടും ഭാര്യയെ കാണുവാന്‍ സാധിക്കാത്തതിലുള്ള ദുഃഖം സഹിക്കാന്‍ സാധിക്കാതെയാണ് രാകേഷ് ജീവനൊടുക്കിയതെന്ന് ഇന്‍സ്പെക്ടര്‍ അലോക് റാവു മാധ്യമങ്ങളോട് പറഞ്ഞു.