കൊവിഡ് 19: രോഗികളെ ചികിത്സിക്കാന്‍ ആഴ്ചയില്‍ ആയിരം വെന്‍റിലേറ്ററുകള്‍ നിര്‍മിക്കുമെന്ന് സൗദി

single-img
9 April 2020

കൊവിഡ് 19 രോഗ ബാധിതരെ ചികിൽസിക്കുന്നതിനായി ഓരോ ആഴ്ചയും ആയിരം വെന്‍റിലേറ്ററുകര്‍ നിര്‍മിക്കുമെന്ന് സൗദി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അംഗം സ്വാലിഹ് അല്‍ഫലാഹ് . ഇപ്പോൾ മൂവായിരത്തിലധികം പേരാണ് രാജ്യത്ത് കൊവി‍ഡ് രോ​ഗം ബാധിച്ച് ചികിൽസയിലുള്ളത്.

ഇനിയുള്ള ആഴ്ചകളില്‍ പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ രോഗികളുടെ എണ്ണുമുയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അറിയിച്ചിരുന്നു. മാത്രമല്ല, ഇപ്പോൾ കേവലം എണ്ണായിരം പേർക്ക് മാത്രമുള്ള വെന്‍റിലേറ്ററുകളാണ് സൗദിയുടെ പക്കലുള്ളത്.