തോമസ് ഐസക്കിനെ ധനകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: സന്ദീപ് വാര്യർ

single-img
9 April 2020

കേരളാ ധനമന്ത്രി തോമസ് ഐസകിന് പറ്റിയ വീഴ്ച മറച്ചുവെക്കാനാണ് കേന്ദ്രത്തിനെതിരായ പരാമര്‍ശങ്ങള്‍
നടത്തുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഉയർന്ന പലിശക്ക് പല സംസ്ഥാനങ്ങളും വായ്പ വേണ്ടെന്ന് വച്ചപ്പോൾ തോമസ് ഐസക് 8.96 ശതമാനം പലിശയ്ക്ക് കമ്പോള വായ്പ സ്വീകരിച്ചു. അദ്ദേഹത്തെ സംസ്ഥാനത്തിന്റെ ധനകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെടുന്നു.

നിലവില്‍ കൊവിഡ് പ്രതിസന്ധിയിലും ബാങ്കുകൾ കൊള്ള പലിശയാണ് ഈടാക്കുന്നത് എന്ന് ധനമന്ത്രി തോമസ് ഐസക് ഇന്നലെ വിമർശിച്ചിരുന്നു. അതേപോലെ തന്നെ കേരളത്തിന് ആറായിരം കോടി വായ്പ നൽകിയത് ഒമ്പത് ശതമാനം പലിശക്കാണെന്നും അദ്ദേഹം പറയുകയുണ്ടായി.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിൻ്റെ പാപ്പരത്തമാണ് ഇത് വെളിവാകുന്നതെന്നും റിസര്‍വ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുകയാണ് വേണ്ടതെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.