പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച സംഭവം; സിപിഎം ആറ് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

single-img
9 April 2020

പത്തനംതിട്ടജില്ലയിലെ തണ്ണിത്തോട് കൊറോണ നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച സംഭവത്തില്‍ ആറ് പേരെ സിപിഎം പുറത്താക്കി . പ്രവർത്തകരായ രാജേഷ്, അശോകന്‍, അജേഷ്, സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് കൈക്കൊണ്ടത്.

കഴിഞ്ഞദിവസത്തെ പത്ര സമ്മേളനത്തിൽ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുൻപ് തന്നെ
പെണ്‍കുട്ടിയുടെ അച്ഛന് നേര്‍ക്ക് വധഭീഷണിയുമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ജീവന് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയ പിന്നാലെയാണ് ആക്രമണം നടത്തിയെതെന്നാണ് വിവരം.