അഴുക്കുചാലില്‍ കുടുങ്ങിയ നായയെ രക്ഷിക്കാന്‍ പോലീസുകാരന്‍; വൈറലായി വീഡിയോ

single-img
9 April 2020

അതെ സംഭവം സത്യം തന്നെയാണ്. മലേഷ്യയിലാണ് റോഡരുകിലെ കാനയില്‍ കുടുങ്ങിയ തെരുവുനായ്ക്കുഞ്ഞിനെ പോലീസുകാരൻ സാഹസികമായി രക്ഷിച്ചത്. അപ്രതീക്ഷിതമായി പെയ്ത മഴയിലാണ് നായ്ക്കുഞ്ഞ് കനാലില്‍ വീണത്.

ഇത് കണ്ടപ്പോൾ നായക്കുഞ്ഞിന്‍റെ അമ്മ കുരച്ച് ബഹളമുണ്ടാക്കിയതോടെയാണ് പോലീസുകാരന്‍ സ്ഥലത്തെത്തിയത്. നായയെ രക്ഷിക്കാനായി പോലീസുകാരന്‍ ഉടൻതന്നെ ഓടയിലേക്ക് ഇറങ്ങിയെങ്കിലും ആളെക്കണ്ട് ഭയന്ന് നായക്കുട്ടി ബഹളമുണ്ടാക്കി. ഭയത്താൽ പോലീസുകാരനെ കടിക്കാനും നായ ശ്രമിച്ചു. എന്നാൽ കുറച്ചു സമയത്തെ ശ്രമത്തിന് ശേഷം നായക്കുഞ്ഞിനെ സമാധാനിപ്പിക്കുന്നതിൽ പോലീസുകാരൻ വിജയം കണ്ടു.

അപകടത്തിൽ പെട്ട നായക്കുഞ്ഞിനൊപ്പമുള്ള മുതിര്‍ന്ന നായകള്‍ നന്ദി സൂചകമായി വാലാട്ടി ഏറെ നേരം പോലീസുകാരന് സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ എസാം ബിന്‍ റമില്‍ എന്നയാളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

Terbaiklah sahabat…. Bukan sahaja menjadi Frontliner kepada manusia, Naluri seorang insan berjiwa murni. Walaupun ianya seekor anak anjing, ia juga makhluk bernyawa ciptaan Allah.. Nampak macam mana penjaga anak anjing itu brterima kasih..Terbaik #HEROKplAzad. FB Sentinel NekoMantap #Rakaman Shazimi Amus ArizTerbaik #Rakan2Terbaik #MPVSHAHALAM#Sayahanyashare

Posted by Ezam Bin Ramli on Wednesday, April 8, 2020