സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ മൂന്നാറിൽ തുടങ്ങി; എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചു

single-img
9 April 2020

ഇടുക്കി ജില്ലയിലെ മൂന്നാറിൽ മൂന്നാറിൽ ഒരാഴ്‍ച നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആരംഭിച്ചു. നിരോധനാജ്ഞ ഉണ്ടായിരുന്നു എങ്കിലും അതിനെയെല്ലാം ലംഘിച്ചുകൊണ്ട് ആളുകൾ പുറത്തിറങ്ങുന്ന് പതിവായതോടെയാണ് ജില്ലഭരണകൂടത്തിന്‍റെ കർശന നടപടി.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തന്നെ മൂന്നാറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചു. ഇനിയുള്ള ഒരാഴ്ച കാലം മെഡിക്കൽ സ്റ്റോർ, ബാങ്കുകൾ, പെട്രോൾ പമ്പുകള്‍ എന്നിവ മാത്രമായിരിക്കും തുറന്ന് പ്രവർത്തിക്കുക. പ്രദേശത്തെ ഉൾപ്രദേശങ്ങളിലെ കടകളിലേക്ക് മൂന്നാർ മാർക്കറ്റിൽ നിന്ന് പച്ചക്കറിയും പലവ്യജ്ഞനം അടക്കമുള്ള സാധനങ്ങൾ കൊണ്ടുപോയി ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കടകളിൽ അവശ്യസാധനങ്ങൾ ഉറപ്പ് വരുത്തുമെന്നും ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. പൂർണ്ണമായ അടച്ചിടൽ നിലവിൽ വന്നതോടെ പുറത്തിറങ്ങുന്നവർക്ക് ഇനി ഇളവുകളുണ്ടാവില്ല. കുട്ടികളും മുതിർന്ന പൗരന്മാരും പുറത്തിറങ്ങിയാൽ വീട്ടുകാ‍ർക്ക് എതിരെ കേസെടുക്കും.