24 മണിക്കൂറിനിടെ രാജ്യത്ത് 17 കൊവിഡ് മരണം, ആകെ മരണസംഖ്യ 166 ആയി

single-img
9 April 2020

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 17 പേരാണ്. ജാ​ര്‍​ഖ​ണ്ഡി​ലും ആ​ദ്യ കോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.ബൊ​ക്കാ​രോ​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 72 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ബി​ജി​എ​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇതോടെ ആകെ മരണസംഖ്യ 166 ആയി.

ഗു​ജ​റാ​ത്ത്-16, മ​ധ്യ​പ്ര​ദേ​ശ്-13, ഡ​ല്‍‌​ഹി-9, പ​ഞ്ചാ​ബ്-8, ത​മി​ഴ്നാ​ട്-8, പ​ശ്ചി​മ ബം​ഗാ​ള്‍-5, ക​ര്‍​ണാ​ട​ക-5, ആ​ന്ധ്രാ​പ്ര​ദേ​ശ്-4, ജ​മ്മു കാ​ഷ്മീ​ര്‍-4, ഉ​ത്ത​ര്‍​പ്ര​ദേ​ശ്-4, ഹ​രി​യാ​ന-3, രാ​ജ​സ്ഥാ​ന്‍-3, കേ​ര​ളം-2, ബി​ഹാ​ര്‍-1, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്-1, ഒ​ഡീ​ഷ്-1 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക്.

ഇന്ത്യയിൽ പ്രതിദിനം വൈറസ് ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്.540 പു​തി​യ കേ​സു​ക​ള്‍ കൂ​ടി വ​ന്ന​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 5734 ആ​യി.