കൊറോണ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 15000 കോടി രൂപയുടെ പാക്കേജ്; ഔദ്യോഗിക ഉത്തരവ് ഇറങ്ങി

single-img
9 April 2020

രാജ്യമാകെ പടരുന്ന കൊറോണയെ നേരിടാന്‍ വീണ്ടും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മുൻപ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാര്‍ച്ച് 4ന് 15000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നതിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. അതിന് പിന്നാലെയാണ്സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള വിഹിതം കൂട്ടികൊണ്ട് ഒരുലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജും അനുവദിച്ചത്.

പക്ഷെ ഓരോ സംസ്ഥാനങ്ങള്‍ക്കും എത്ര കോടി രൂപ വീതം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജ് പ്രകാരം, 15000 കോടി രൂപയില്‍ 7774 കോടി രൂപ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഇനത്തില്‍ അടിയന്തരമായി പ്രവര്‍ത്തിക്കാനുള്ള ധനസഹായമായി നൽകേണ്ടതാണ്. ബാക്കിയുള്ള തുക അടുത്ത മാസം ഒന്ന് മുതല്‍ നാല് വര്‍ഷത്തേക്ക് ഘട്ടം ഘട്ടമായി വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കും.