കോവിഡ് പൂരത്തേയും ബാധിച്ചു: തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമാകും

single-img
9 April 2020

കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി ഒതുങ്ങിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ അടുത്ത ദിവസങ്ങളിൽ വിവിധ ദേവസ്വം ബോർഡുകൾ യോ​ഗം ചേർന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ പതിവുപോലെ പൂരം നടത്തുന്നത് പ്രായോ​ഗികമല്ലെന്നാണ് വിലയിരുത്തൽ. ഈ വരുന്ന മെയ് രണ്ടിനാണ് തൃശൂർ പൂരം. കൊച്ചിൻ ദേവസ്വം ബോർഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും വിശദമായി ചർച്ച നടത്തിയതിന് ശേഷമാകും എങ്ങനെ തൃശൂർ പൂരത്തെക്കുറിച്ച് അന്തിമതീരുമാനമുണ്ടാകൂ. 

പൂരം നടത്തിപ്പ്  സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. സാധാരണ തൃശൂർ പൂരത്തിന് പതിനായിരങ്ങളാണ് പങ്കെടുക്കുക. സാധാരണ നിലയിൽ പൂരം നടത്തുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകും.