രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍

single-img
9 April 2020

കൊല്ലം വിളക്കുടിയിൽ രണ്ട് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

വിളക്കുടി സ്വദേശിനി മേഴ്സിയുടെ വീടിനു മുമ്പിൽ പുലർച്ചെ ഒരു മണിയോടെ കുഞ്ഞിനെ  ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

രാത്രി ഒരുമണിയോടെ കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്ന മേഴ്സി കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും. അവർ സ്നേഹതീരം ചാരിറ്റബൾ ട്രസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. സ്നേഹതീരം ചാരിറ്റബിൾ ട്സ്റ്റിലെ ഡയറക്ടർ സിസ്റ്റർ റോസ്ലിൻ കുട്ടിയെ ഏറ്റെടുത്ത് പോലീസിന് കൈമാറുകയായിരുന്നു.

പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ച കുഞ്ഞിന് പ്രാഥമിക ചികിത്സ നൽകി. കുട്ടി നിലവിൽ പൂർണ്ണ ആരോഗ്യത്തോടെ കഴിയുന്നുവെന്ന് പുനലൂർ താലൂക്കാശുപത്രി സൂപ്രണ്ട് ഡേ‌ക്ടർ സഹീർഷാ പറഞ്ഞു. ഇപ്പോൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ ഉള്ള കുഞ്ഞിനെ അമ്മതൊട്ടിലിന് കൈമാറും.

പോലീസ് അന്വേഷണം ആരംഭിച്ചു, കഴിഞ്ഞ ദിവസം പുനലൂർ താലൂക്ക് ആശുപത്രിയിൽ നടന്ന പ്രസവങ്ങളുടെ വിശദാംശങ്ങൾ പോലീസ് പരിശോധിക്കും.