കുവൈറ്റിൽ 55 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു; 37 പേർ ഇന്ത്യക്കാർ

single-img
9 April 2020

കുവൈറ്റിൽ ഇന്ന് 55 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 37 പേർ ഇന്ത്യക്കാർ, ആറു കുവൈറ്റ് പൗരന്മാർ, കുവൈത്ത് രണ്ടു പാകിസ്ഥാനികൾ, ആറു ബംഗ്ലാദേശികൾ. ഒരു ഈജിപ്തുകാരൻ, ഒരു ഇറാനി ഒരു സിറിയൻ, ഒരു നേപ്പാൾ പൗരൻ ഇറാൻ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 51 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ ആണ് രോഗം പകർന്നത്. എന്നാൽ 4 പേർക്ക് ഏതുവഴിയാണ് വൈറസ് പകർന്നതെന്ന് വ്യക്തമല്ല. ഇപ്പോൾ രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം 910 ആയി.