15 ജില്ലകള്‍ പൂര്‍ണമായും അടച്ച് യുപി; നിയന്ത്രണം ഏപ്രില്‍ 14 വരെ

single-img
8 April 2020

കൊറോണ പ്രതിരോധ പ്രവർത്തന ഭാഗമായി ഇന്ന് അര്‍ദ്ധരാത്രി മുതൽ യു പിയിലെ 15 ജില്ലകള്‍ പൂര്‍ണ്ണമായി അടയ്ക്കാന്‍ തീരുമാനം. സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലഖ്‌നൗ, ആഗ്ര, നോയിഡ, കാണ്‍പൂര്‍, മീററ്റ്, ഗൗതം ബുദ്ധനഗര്‍, ഫിറോസാബാദ്, ബറേലി, ഷാംലി, ഗാസിയാബാദ്, സഹരാന്‍പൂര്‍, വാരാണസി, ബുലന്ദ്ശ്വര്‍, മഹാരാജ്ഗന്‍ജ്, സീതാപൂര്‍, ബാസ്തി എന്നിവ അടയ്ക്കപ്പെടും. തീരുമാനം രാജ്യ വ്യാപകമായ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 വരെയാണ്.

ഈ സമയത്തിൽ അവശ്യസേവനങ്ങള്‍ക്കായി ജനങ്ങൾ പുറത്തിറങ്ങേണ്ടതില്ലെന്നും അവർക്ക് ആവശ്യമുള്ള സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നുമാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. അതേപോലെ തന്നെ ജനങ്ങൾക്ക് നിലവില്‍ അനുവദിച്ച പാസുകള്‍ പുനപരിശോധനയ്ക്ക് വിധേയമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
യുപിയിൽ ഇതുവരെ 325 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് പേർ മരിക്കുകയും 26 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്.