മുല്ലപ്പള്ളിയെ തെരഞ്ഞുപിടിച്ചുള്ള മുഖ്യമന്ത്രിയുടെ ആക്രമണം നിര്‍ഭാഗ്യകരം: ഉമ്മന്‍ ചാണ്ടി

single-img
8 April 2020

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞു പിടിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തുന്ന ആക്രമണം അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി പറയുന്നതിനെ പിന്തുടർന്ന് സിപിഎമ്മിന്‍റെ സൈബര്‍ പോരാളികള്‍ മുല്ലപ്പള്ളിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തുകയാണെന്നും ഇതുപോലുള്ള നടപടികള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന യോജിപ്പിന്‍റെ അന്തരീക്ഷം തകര്‍ക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പല ഏകപക്ഷീയ തീരുമാനങ്ങളും മറന്നുകൊണ്ടാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി യുഡിഎഫും കോണ്‍ഗ്രസും സഹകരിക്കുന്നത്. സംസ്ഥാനം ഇപ്പോൾ നേരിടുന്ന വലിയ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുകയാണ്. ഈ സമയത് യോജിപ്പിന്‍റെ അന്തരീക്ഷം ഇല്ലാതാക്കരുതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.