എന്തുകൊണ്ടാണ് വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാത്തത്; വെളിപ്പെടുത്തി അനശ്വര രാജന്‍

single-img
8 April 2020

ഇതാ, ഒരിക്കൽ തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് ബാലതാരം അനശ്വര രാജന്‍. സിനിമയിൽ എത്തിയശേഷം അനാവശ്യ കാര്യങ്ങള്‍ക്ക് തനിക്ക് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് അനശ്വര പറയുന്നു. അതുകൊണ്ടുതന്നെ തന്ന വിവാഹച്ചടങ്ങുകളൊക്കെ ഒഴിവാക്കുകയാണ് സാധാരണ ചെയ്യാറുള്ളതെന്നും അനശ്വര. ഇനി നമുക്ക് അനശ്വരയുടെ വാക്കുകൾ കേൾക്കാം:

“ഉദാഹരണം സുജാത സിനിമ ഇറങ്ങിയ സമയം അച്ഛന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയി. സാധാരണ വിവാഹ ഫോട്ടോകളില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആളാണ് ഞാന്‍. വിവാഹവീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ പയ്യന്റെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ എല്ലാവരെയും വിളിച്ചു. എ സമയം അയ്യോ ഞാനില്ല നിങ്ങളെടുക്കെന്ന് പറഞ്ഞ് ഞാന്‍ മാറി കളഞ്ഞു.

എന്നാൽ പിറ്റേദിവസം ഒരു സുഹൃത്ത് എനിക്കൊരു ഫേസ്ബുക്ക് പോസ്റ്റ് അയച്ചുതന്നു. തലേദിവസം കണ്ട ഫോട്ടോഗ്രാഫറുടേതായിരുന്നു ആ പോസ്റ്റ്. അത് ഇങ്ങിനെയായിരുന്നു- കഴിഞ്ഞ ദിവസം ഒരു വിവാഹത്തിൽ ഫോട്ടോയെടുക്കാന്‍ പോയപ്പോള്‍ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയില്‍ അഭിനയിച്ച കുട്ടിയെ കണ്ടു. പത്തോളം സിനിമയില്‍ അഭിനയിച്ച അഹങ്കാരഭാവത്തോടെ മുഖം വക്രിച്ച് എന്റെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ആ കുട്ടി തിരിഞ്ഞുനടന്നു.

ആ കുട്ടിയുടെ മനസ്സിൽ അഹങ്കാരം കുത്തിവെച്ചത് സ്വപ്‌നലോകത്ത് നില്‍ക്കുന്ന മാതാപിതാക്കളാണ്. ഇങ്ങിനെയായിരുന്നു അയാള്‍ എഴുതിയിരുന്നുത്. അത് തനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കിയെന്ന് അനശ്വര പറയുന്നു.