നിർദ്ദേശങ്ങൾ ലംഘിച്ച് ക്ഷേത്ര പൂജയും ആരാധനയും; പെരിന്തല്‍മണ്ണയില്‍ പൂജാരിക്കും ഭക്തര്‍ക്കുമെതിരെ കേസെടുത്തു

single-img
8 April 2020

ലോക്ക് ഡൗണ്‍ നിലനിൽക്കെ നിർദ്ദേശങ്ങൾ ലംഘിച്ച് ക്ഷേത്രത്തിൽ പൂജ നടത്തിയതിനും ആരാധനക്കെത്തിയതിനും ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ക്ഷേത്ര പൂജാരിയും ജീവനക്കാരും ഭക്തരുമുൾപ്പെടെയുള്ള ആളുകൾക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.

പെരിന്തല്‍മണ്ണയിലുള്ള ഏറാന്തോട് ശ്രീകൃഷ്ണക്ഷേത്രത്തിൽ ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. പ്രദേശത് പോലീസ് നടത്തിയ പരിശോധനക്കിടെ പലരും ക്ഷേത്രത്തിൽപ്പോയി മടങ്ങുകയാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തിയപ്പോൾ ക്ഷേത്രത്തില്‍ കൂടുതൽപ്പേര്‍ എത്തിയെന്നറിഞ്ഞതോടെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു എന്ന് പെരിന്തല്‍മണ്ണ സി ഐ ശശീന്ദ്രൻ പറഞ്ഞു.