ഫ്രാൻസിലെ യൂറോപ്യന്‍ പാര്‍ലമെന്‍റ് ആസ്ഥാനം താല്‍ക്കാലിക കോവിഡ് 19 പരീക്ഷണ കേന്ദ്രമായി ഉപയോഗിക്കും

single-img
8 April 2020

ഫ്രാൻസിലെ സ്ട്രാസ്ബര്‍ഗിൽ സ്ഥിതിചെയ്യുന്ന യൂറോപ്യന്‍ പാര്‍ലമെന്‍റ് ആസ്ഥാനം താല്‍ക്കാലികമായി കോവിഡ് 19യുടെ പരീക്ഷണ കേന്ദ്രമായി ഉപയോഗിക്കുമെന്ന് പ്രസിഡന്‍റ് ഡേവിഡ് സസ്സോളി. ‘ഈ വർഷം സെപ്റ്റംബര്‍ വരെ പരിമിതമായ പാര്‍ലെമന്‍റ് യോഗങ്ങളേ ഉണ്ടാകുകയുള്ളൂവെന്നും ബ്രസല്‍സിലെ താല്‍ക്കാലിക മന്ദിരത്തിലോ ഓണ്‍ലൈന്‍ വഴിയോ ഈ കാലയളവിൽ പരിമിതമായ സെഷനുകള്‍ നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു

ഇപ്പോൾ തന്നെ രോഗികള്‍ക്കായി കിടക്കകളും കൺസൾട്ടേഷനുള്ള സ്ഥലവും ഉള്‍പ്പെടുന്ന ഒരു പരീക്ഷണ കേന്ദ്രമായി ഉപയോഗിക്കാൻ പാര്‍ലമെന്‍റ് ആസ്ഥാനത്തിന്റെ ഒരു ഭാഗം സൌകര്യപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള മെഡിക്കൽ സ്റ്റാഫുകളുടെ യാത്രക്കായി വാഹന സൌകര്യങ്ങളും പാർലമെന്റ് തന്നെ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങൾ കാണിക്കേണ്ട പരസ്പര സഹായത്തിന്റെ പ്രതീകം കൂടിയാണ് ഈ തീരുമാനമെന്ന് സ്ട്രാസ്ബർഗ് മേയർ റോളണ്ട് റൈസ് ട്വിറ്ററില്‍ എഴുതുകയുണ്ടായി.