ചൈനയിലെ മന്ത്രി സഭയിൽ ഒരു പിണറായിയോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍’: സിദ്ദിഖിന്റെ പോസ്റ്റ് വൈറൽ

single-img
8 April 2020

തിരുവനന്തപുരം: ചൈനയിലെ മന്ത്രിസഭയില്‍ ഒരു പിണറായി വിജയനോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന് ഇങ്ങനെ ഒരു ദുരവസ്ഥ വരില്ലായിരുന്നുവെന്ന് സംവിധായകന്‍ സിദ്ധിഖ്. തന്റെ ഫേസ്ബുക്ക് പേജിലാണ് സിദ്ധിഖ് ഇങ്ങനെ കുറിച്ചത്. ചൈനയിലാണ് കൊവിഡ് 19 വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോള്‍ ലോകമെങ്ങും പടര്‍ന്ന കൊവിഡ് പതിനായിരങ്ങളുടെ ജീവന്‍ അപഹരിച്ചു കഴിഞ്ഞു.

ഇന്ത്യയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമായിട്ടും സാമൂഹ്യ വ്യാപനം തടഞ്ഞു നിര്‍ത്താന്‍ കേരളത്തിന് സാധിച്ചിരുന്നു. അതേസമയം കൊവിഡ് 19 വൈറസ് ബാധ ആദ്യം പൊട്ടിപ്പുറപ്പെട്ടെന്ന് കരുതപ്പെടുന്ന ചൈന വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താതെ രോഗ വ്യാപനത്തിനുള്ള സാധ്യതകൾ തുറന്നു കൊടുക്കുകയായിരുന്നു. ഇന്ന് ലോകരാജ്യങ്ങളിൽ പടർന്നു പിടിച്ച മഹാമാരിക്കെതിരെ കേരളം പിണറായി വിജയന്റെയും ശൈലജ ടീച്ചറിന്റെയും നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങലാണ് കാഴ്ച്ച വച്ചത്.

‘ചൈനയിലെ മന്ത്രി സഭയിൽ ഒരു സ: പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കിൽ ലോകത്തിന് ഇന്നീ ദുര അവസ്ഥ വരില്ലായിരുന്നു.’#Covid19

Posted by Siddique Ismail on Tuesday, April 7, 2020