കൊവിഡ്: തമിഴ്‍നാടിന് സഹായം കുറഞ്ഞതിൽ കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി

single-img
8 April 2020

രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് നൽകിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം തമിഴ്നാടിന് കുറച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതി വിശീദകരണം തേടി. ഈ വിഷയത്തിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം എന്നാണ് കോടതി അയച്ച നോട്ടീസിൽ പറയുന്നത്.

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായിട്ടും 510 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാർ അടിയന്തരധനസഹായമായി തമിഴ്നാടിന് അനുവദിച്ചതെന്നും തമിഴ്നാട്ടിനേക്കാൽ കുറവ് രോഗികളുള്ള മറ്റു സംസ്ഥാനങ്ങൾക്കും കൂടുതൽ തുക ലഭിച്ചെന്നും ചൂണ്ടിക്കാട്ടി ലഭിച്ച ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയത്.

കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര ധനസഹായം എന്ന നിലയിൽ 11,094 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. കേരളത്തിനും ഇതിൽ വളരെ കുറവായിരുന്നു തുക ഉണ്ടായിരുന്നത്.