ഗുജറാത്തിൽ കൊറോണ ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു: വെെറസ് വന്ന വഴിയറിയാതെ സംസ്ഥാനം

single-img
8 April 2020

ഗുജറാത്തിൽ കൊറോണ ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14 മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ​ഗുജറാത്തിലെ ജംന​ഗറിലാണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന മരണമുണ്ടായത്. 

ഏപ്രിൽ 5 നാണ് കുട്ടിയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. വൈറസ് ബാധയെതുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണത്തിന് കാരണമായത്.

കുടിയേറ്റക്കാരനായ തൊഴിലാളികളാണ് കുഞ്ഞിൻ്റെ മാതാപിതാക്കൾ. ഇവർ അടുത്തൊന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ല. ജംന​ഗറിലെ ​ഗവൺമെന്റ് ആശുപത്രിയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം. 

​അവസ്ഥ ​ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സപ്പോർട്ടിലാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതോടെ കൊറോണ ബാധിച്ച് ​ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി.