മരണസംഖ്യ പിടിച്ചു നിർത്താനാകാതെ ഒരു രാജ്യം: കാര്‍ഡ്‌ബോര്‍ഡ് ശവപ്പെട്ടി നിര്‍മ്മാണത്തിലേക്ക് മാറി ഇക്വഡോര്‍

single-img
8 April 2020

ഇക്വഡോര്‍: കൊറോണ പടരുന്ന ഇക്വഡോറിലെ തുറമുഖ നഗരമായ ഗുവാക്വില്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ടാണ് ശവപ്പെട്ടി നിര്‍മ്മിക്കുന്നത്. മരണസംഖ്യ അതിവേഗം ഉയരുന്നതിനാല്‍ തന്നെ ശവപ്പെട്ടികള്‍ നിര്‍മ്മിക്കുന്നതിനുള്ള സമയം പോലും കിട്ടുന്നില്ല. അതുകൊണ്ടാണ് കാര്‍ഡ്‌ബോര്‍ഡുകൊണ്ട് ശവപ്പെട്ടി നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. ആയിരത്തോളം ശവപ്പെട്ടികള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. ലാറ്റിനമേരിക്കല്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം കൊറോണ ബാധിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇക്വഡോര്‍.

സമയലാഭമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. എന്നാല്‍, ഈ കാലത്തും ശവപ്പെട്ടികള്‍ക്കും അമിതവില ഈടാക്കുകയാണ് ഇക്കൂട്ടര്‍. ഉണ്ടാക്കുന്ന പെട്ടികള്‍ വളരെ വേഗത്തിലാണ് വിറ്റുതീരുന്നത്. 400 ഡോളര്‍ മുതലാണ് ഈ അടിയന്തിര സാഹചര്യത്തില്‍ വില ഈടാക്കുന്നത്. ഇക്വഡോറില്‍ ഓരോ ദിവസവും 150 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.