ലോക ഡൗണിനിടെ ക്ഷേത്ര ദർശനം: ബിജെപി എംഎൽഎയ്ക്ക് എതിരെ കേസ്

single-img
8 April 2020

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെ ക്ഷേത്രദർശനം നടത്തിയ ബിജെപി എം.എൽഎയ്ക്കെതിരെ പൊലീസ് കേസ് . മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എം.എൽ.എ സുജിത് സിം​ഗ് താക്കൂറിനെതിരേയാണ് പൊലീസ് കേസെടുത്തത്.  ഐപിസി, ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

കൊറോണ വെെറസ് ബാധയെ തുടർന്ന് സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും അടച്ചിട്ടിരിക്കുമ്പോഴായിരുന്നു എംഎൽഎ സോലാപൂർ ജില്ലയിലെ പാണ്ഡാർപുരിലെ ക്ഷേത്രത്തിലെത്തിയത്. ഈ മാസം നാലിനായിരുന്നു സംഭവം. ഏതാനും അനുയായികൾക്കൊപ്പം എത്തിയ എംഎൽഎ ചിത്രങ്ങളും എടുത്ത് പ്രചരിപ്പിച്ചിരുന്നു. 

ലോക്ക് ഡൗൺ സമയത്ത് ക്ഷേത്രത്തിൽ പോകുന്നതിൽ തെറ്റില്ലെന്നും ഒരു ലംഘനവും നടന്നിട്ടില്ലെന്നുമാണ് എംഎൽഎ വിശദീകരിക്കുന്നത്. താൻ ൿേത്ര ദർശനം നടത്തിയപ്പോൾ ക്ഷേത്രത്തിൽ ജനക്കൂട്ടം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ വേണമെങ്കിൽ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

രണ്ട് ദിവസം മുമ്പ് ക്ഷേത്രം ഭാരവാഹികളിൽ നിന്ന് എനിക്ക് ക്ഷണം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഞാൻ ക്ഷേത്രത്തിൽ പോയത്- സുജിത് സിം​ഗ് താക്കൂർ പറഞ്ഞു.