കേരളത്തിലെ രണ്ട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

single-img
7 April 2020

കേരളത്തില്‍ ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യത. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നലെ മുതല്‍ മഴ ലഭിച്ചിരുന്നു. മിക്കയിടത്തും ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെട്ടത്. നിലവില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റുള്ള ജില്ലകളിലും നേരിയ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

മറ്റുള്ള ജില്ലകളില്‍ ഇന്നും അടുത്ത മൂന്ന് ദിവസവും വേനല്‍ മഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.