ദ റിയൽ ക്യാപ്റ്റൻ: തൻ്റെ എന്‍ജിനിയറിംഗ് കോളജും പാര്‍ട്ടി ഓഫീസും കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടുകൊടുത്ത് വിജയകാന്ത്

single-img
7 April 2020

ക്യാപ്റ്റൻ എന്നുള്ളത് തൻ്റെ വിളിപ്പേര് മാത്രമല്ലെന്ന് തെളിയിക്കുകയാണ് തമിഴ് നടൻ വിജയ്. തൻ്റെ എന്‍ജിനിയറിംഗ് കോളജും പാര്‍ട്ടി ഓഫീസും കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടുകൊടുത്തുകൊണ്ടാണ് വിജയകാന്ത് തൻ്റെ സാമൂഹികപ്രതിബദ്ധത തെളിയിച്ചത്. 

കാഞ്ചിപുരത്തെ അന്തല്‍ അളഗര്‍ കോളജ് ഓഫ് എഞ്ചിനിയറിംഗും ചെന്നൈയിലെ പാര്‍ട്ടി ഹെഡ് ഓഫീസുമാണ് കൊറോണ ബാധിതരെ ചികിത്സിക്കാനായി വിജയകാന്ത് വിട്ടുനല്‍കിയിരിക്കുന്നത്.

കോളേജും പാര്‍ട്ടി ഓഫീസും ഓഫീസ് വിട്ടു കൊടുക്കാന്‍ സന്നദ്ധനാണെന്ന് ട്വിറ്ററിലൂടെ വിജയകാന്ത് അറിയിച്ചു. നേരത്തെ കമല്‍ഹാസനും കൊറോണ രോഗികള്‍ക്കായി താന്‍ താമസിച്ചിരുന്ന വീട് വിട്ടു നല്‍കുമെന്ന് അറിയിച്ചിരുന്നു.