കൊറോണയിൽ മറ്റു രാജ്യങ്ങൾ ഇല്ലാതായാലും തങ്ങൾ രക്ഷപെട്ടാൽമതിയെന്ന് അമേരിക്ക; സുരക്ഷാ ഉപകരണങ്ങൾ പൂഴ്ത്തിവയ്ക്കുന്നു, കാനഡയിലേക്കുള്ള മാസ്കുകളുടെ കയറ്റുമതി തടഞ്ഞു

single-img
7 April 2020

കൊറോണ വൈറസിനെതിരായി ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പടപൊരുതുമ്പോൾ മഹാമാരിക്കിടയിലും സ്വാർത്ഥതയോടെ പെരുമാറുകയാണ് അമേരിക്ക. മറ്റു രാജ്യങ്ങൾ ഇല്ലാതായാലും തങ്ങൾ മാത്രം അതിജീവിച്ചാൽ മതി എന്ന നിലപാടിലാണ് അമേരിക്കയുടെ നടപടികൾ. സുരക്ഷാ ഉപകരണങ്ങൾ ഒറ്റക്ക് പൂഴ്ത്തിവയ്ക്കാൻ അമേരിക്ക ശ്രമിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ആരോപണം.

ഇപ്പോൾ കൊറോണയ്‌ക്കെതിരെയുള്ള കാനഡയുടെ പോരാട്ടത്തെ അമേരിക്ക അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. കാനഡയിലേക്കുള്ള മൂന്ന് മില്യണ്‍ മാസ്‌കുകളുടെ കയറ്റുമതി അമേരിക്ക തടഞ്ഞെന്ന് ഒന്താരിയോ പ്രഥമ നേതാവ് ഡഗ് ഫോര്‍ഡ് ആരോപിച്ചു. കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ഒന്താരിയോ. അതുകൊണ്ട് ഫോര്‍ഡിന്റെ പ്രസ്താവന വലിയ പ്രശ്‌നങ്ങളുണ്ടാക്കും. അമേരിക്കയുടെ നടപടി തീര്‍ത്തും അംഗീകരിക്കാനാവാത്തതാണെന്ന് ഫോര്‍ഡ് കുറ്റപ്പെടുത്തി.

ഒന്താരിയോയില്‍ സുരക്ഷാ ഉപകരണങ്ങളുടെ കുറവുണ്ടെന്നും, ഒരാഴ്ച്ചയ്ക്കുള്ളില്‍ എല്ലാം തീരുമെന്നും ഫോര്‍ഡ് പറഞ്ഞു.അതേസമയം യുഎസ്സിന്റെ പുതിയ നടപടികള്‍ ലോകവ്യാപകമായി വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യുഎസ് മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിച്ച്‌ വെക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം.

യുഎസ്സിന്റെ സഖ്യകക്ഷികളും ഇക്കാര്യത്തിൽ ഇടഞ്ഞിരിക്കുകയാണ്. പലരും നേരത്തെ തന്നെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി കരാര്‍ ഒപ്പിട്ടവരാണ്. ഇവരുടേതടക്കമുള്ളതാണ് യുഎസ് തടഞ്ഞിരിക്കുന്നത്. നിരവധി രാജ്യങ്ങളിലേക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ കയറ്റുമതി അമേരിക്ക തടഞ്ഞതായി ആരോപണമുണ്ട്.

ജര്‍മനിയിലേക്ക് ഓര്‍ഡര്‍ ചെയ്ത എന്‍95 മാസ്‌കുകളും യുഎസ് തട്ടിയെടുത്തിരുന്നു. ജര്‍മന്‍ പോലീസിനായി ഇറക്കുമതി ചെയ്യാനിരുന്ന മാസ്‌കുകള്‍ തായ്‌ലാന്‍ഡില്‍ വെച്ച്‌ അമേരിക്ക മറ്റൊരു വിമാനത്തിലാക്കി കൊണ്ടുപോയെന്ന് ജര്‍മനി ആരോപിച്ചു. ആധുനിക കൊള്ള എന്നാണ് ഇതിനെ ജര്‍മന്‍ ആഭ്യന്തര മന്ത്രിമ ആന്‍ഡ്രിയാസ് ഗീസല്‍ വിശേഷിപ്പിച്ചത്.