കൊവിഡ്: തമിഴ്നാട്ടില്‍ ഒരാള്‍ കൂടി മരിച്ചു ; ആകെ രോഗികളുടെ എണ്ണം 690

single-img
7 April 2020

തമിഴ്‌നാട്ടില്‍ ഇന്ന് കൊവിഡ് രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചെന്നൈ സ്വദേശിയായ 69 വയസുകാരന്‍റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ആയി. അതേപോലെ പുതുതായി 69 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 690 ആയി ഉയരുകയും ചെയ്തതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരില്‍ 63 പേര്‍ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. തമിഴ്നാട്ടിലെ ആകെ രോഗികളായ 690ല്‍ 636 പേരും നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവരാണെന്നും ബീല രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു