കേരളത്തില്‍ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കം മൂലം രോഗം ബാധിച്ചവർ 3പേര്‍

single-img
7 April 2020

കേരളത്തിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ഇത് യഥാക്രമം കാസർകോട് 4, കണ്ണൂർ 3, കൊല്ലം 1, മലപ്പുറം 1 എന്നിങ്ങിനെയാണ്. ഇവരിൽ കേരളത്തിലേക്ക് വിദേശത്തു നിന്നു വന്ന 4 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 2 പേരും ഉൾപ്പെടുന്നു.

അതേസമയം സമ്പർക്കം മൂലം രോഗം ബാധിച്ചവർ 3 ആണ്. ലഭിച്ചതില്‍12 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവില്‍ കേരളത്തിലാകെ 260 പേരാണ് ചികിത്സയിലുള്ളത്. 146,686 ആളുകള്‍ നിരീക്ഷണത്തിലും ഉണ്ട് . ഇന്ന് മാത്രം പുതുതായി 133 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തിലെ ലോക്ക് ഡൌണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട വിദ്ഗധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേപോലെ തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.