മൂവാറ്റുപുഴയിൽ ഭർത്താവ് ലോക്ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെ കറങ്ങി നടക്കുന്നുണ്ടെന്ന കാര്യം പൊലീസിനെ വിളിച്ചറിയിച്ച് ഭാര്യ: കാരണം അസൂയ

single-img
7 April 2020

മുവാറ്റുപുഴയിൽ ഭർത്താവിനെ പൊലീസിന് ചൂണ്ടിക്കൊടുത്ത് ഭാര്യ. ഒരാൾ സ്ഥിരമായി കറങ്ങി നടക്കുകയാണെന്നും ലോക്ക് ഡൗൺ നിർദ്ദേശങ്ങളൊന്നും പാലിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ്  ബൈക്ക് നമ്പറടക്കം പൊലീസ് സ്റ്റേഷനിൽ വിളി എത്തിയത്. ഒരു സ്ത്രീയുടെ പരാതിയായതിനാൽ അടിയന്തിരമായിത്തന്നെ പൊലീസ് ഇപെട്ടു. പൊലീസ് അന്വേഷണം ഊർജിതമാക്കി. മണിക്കൂറുകൾക്കകം ആളെ കണ്ടെത്തുകയും ചെയ്തു.

എന്നാൽ, പരാതിക്കാരിയും പുറത്ത് കറങ്ങി നടന്ന ആളും തമ്മിലുള്ള ബന്ധം പിന്നീടാണ് പൊലീസിന് മനസ്സിലായത്. പതിവായി പുറത്ത് ഇറങ്ങുന്ന ഭർത്താവിനെ കുടുക്കാൻ ഭാര്യ ഒപ്പിച്ച പണിയായിരുന്നു അത്. 

എന്നാൽ യഥാർത്ഥത്തിൽ ലോക്ക് ഡൗൺ ലംഘനമൊന്നും ആയിരുന്നില്ല മൂവാറ്റുപുഴ പെരുമറ്റം സ്വദേശിനിയായ വീട്ടമ്മയെ പരാതിക്ക് നൽകാൻ പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ. മാതാപിതാക്കളെ കാണാൻ ഭർത്താവ് പതിവായി സ്വന്തം വീട്ടിലേക്ക് പോകുന്നതിലുള്ള അസൂയയായിരുന്നു കാരണം. 

തനിക്കൊപ്പം വീട്ടിലിരിക്കാതെ എന്നും, മാതാപിതാക്കളെ കാണാൻ പോകുന്നത് ഇവർക്ക് ഇഷ്ടമുണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് പൊലീസിനോടു പറഞ്ഞ് ഭർത്താവിനെ കുടുക്കിയതെന്നുമാണ് പുറത്തുവരുന്ന വിവരം. 

 സംഭവത്തിൽ ഇന്ന് ഭർത്താവിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.