കർണാടക അതി‍ർത്തി പ്രശ്നം: കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ബാ​ധ്യ​ത നി​റ​വേ​റ്റി​യി​ല്ലെ​ന്ന കേരളത്തിൻ്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതിയിൽ

single-img
7 April 2020

ഡ​ല്‍ഹി: കേ​ര​ള​വു​മാ​യു​ള്ള അ​തി​ര്‍ത്തി ക​ര്‍ണാ​ട​ക സ​ര്‍ക്കാ​ര്‍ അ​ട​ച്ചി​ട്ട വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ബാ​ധ്യ​ത നി​റ​വേ​റ്റി​യി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി​യി​ല്‍ കേ​ര​ളം. മം​ഗളുരുവിലേക്ക്​ ചി​കി​ത്സ​ക്കു​പോ​കു​ന്ന​വ​ര്‍ക്ക് മാ​ത്ര​മ​ല്ല, അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​നും ഇ​ത് ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്ന​താ​യും കേ​ര​ളം സ​മ​ര്‍പ്പി​ച്ച മ​റു​പ​ടി​സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ല്‍ ബോ​ധി​പ്പി​ച്ചു. കാസർകോട് അതിർത്തിമേഖലയിൽ നിന്നും അടിയന്തര ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് പോകുന്നവരെ പ്രവേശിപ്പിക്കാം എന്ന് കർണാടക സർക്കാർ ഇന്നലെ അറിയിച്ചെങ്കിലും ഇപ്പോഴും തലപ്പാടി ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടയുന്നുണ്ട്.

അ​തി​ര്‍ത്തി അ​ട​ച്ച​തി​ലൂടെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മൗ​ലി​കാ​വ​കാ​ശം ലം​ഘി​ക്ക​പ്പെ​ട്ടുവെന്ന്​ കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടി. ഹൈക്കോടതി വിധിക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളം ഹര്‍ജി നൽകിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറൻസിംഗിൽ സംസാരിച്ചിരുന്നു. അ​തി​ര്‍ത്തി തു​റ​ക്ക​ണ​മെ​ന്ന കേ​ര​ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രാ​യ ക​ര്‍ണാ​ട​ക​യു​ടെ അ​പ്പീ​ലും രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി അ​ട​ക്ക​മു​ള്ള​വ​രു​ടെ ഹ​ര​ജി​ക​ളും സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ചർച്ചകൾക്ക് ശേഷം രോഗികളുമായി പോകുന്ന വാഹനങ്ങൾ പ്രത്യേക പരിശോധനക്ക് ശേഷം കടത്തിവാടാം എന്ന ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യം ഇന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ഇതോടെ കേസ് ഇന്ന് തീര്‍പ്പാകാനാണ് സാധ്യത. അതിര്‍ത്തി വഴി മറ്റ് അവശ്യസേവനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉൾപ്പടെയുള്ളവര്‍ നൽകിയ ഹര്‍ജികൾ കൂടി ഇന്ന് കോടതിക്ക് മുമ്പാകെ എത്തുന്നുണ്ട്