കൊവിഡ് 19: അടിയന്തിരാവസ്ഥയും സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ച് ജപ്പാന്‍

single-img
7 April 2020

രാജ്യമാകെ പടരുന്ന കൊവിഡ് 19 പ്രതിരോധിക്കാന്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനമായ ടോക്യോ, ഒസാക്ക, മറ്റുള്ള അഞ്ച് പ്രവശ്യകള്‍ എന്നിവിടങ്ങളില്‍പ്രധാനമന്ത്രി ഷിന്‍സൊ അബെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ബാധകമാണ്. ഇനിയുള്ള ഒരു മാസം വരെ അടിയന്തരാവസ്ഥ നീളും.

അതേപോലെ തന്നെ വൈറസ് ബാധയെ തുടര്‍ന്ന് തകര്‍ന്ന വിപണിയെ സഹായിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു. ഒരുപക്ഷെ ജപ്പാന്‍ ആറ് മാസത്തേക്ക് അടച്ചിടല്‍ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജപ്പാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച്‌ 80 പേരാണ് മരിച്ചത്. മാത്രമല്ല 3817 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 592 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. തലസ്ഥാനമായടോക്യോ നഗരത്തില്‍ അടുത്തിടെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെയാണ് ഇപ്പോള്‍ നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്.