ആ സുവര്‍ണ്ണകാലത്തെ ക്രിക്കറ്റ്‌ മാച്ചുകള്‍ പുനസംപ്രേക്ഷണം ചെയ്യാനൊരുങ്ങി ഡിഡി സ്‌പോര്‍ട്‌സ്‌

single-img
7 April 2020

ലോക്ക് ഡൌണ്‍ വന്നതോടെ വീടുകളില്‍ തന്നെ ചുരുങ്ങി വിരസതയില്‍ ഇരിക്കുന്ന ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ ഇന്ത്യന്‍ ടീമിന്റെ കളിക്കളത്തിലെ നിത്യഹരിത നിമിഷങ്ങള്‍ ഒരിക്കല്‍ കൂടി കാണാന്‍ വഴിയൊരുക്കുകയാണ്‌ ഡിഡി സ്‌പോര്‍ട്‌സ്‌. 2000 കാലഘട്ടത്തില്‍ നടന്ന പ്രധാനപ്പെട്ട ക്രിക്കറ്റ്‌ മാച്ചുകള്‍ ചാനല്‍വീണ്ടും സംപ്രേഷണം ചെയ്യും.

നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരും, ബിസിസിഐയും ചേര്‍ന്നാണ്‌ ക്രിക്കറ്റ്‌ പ്രേമികളെ സന്തോഷത്തിലാക്കുന്ന തീരുമാനമെടുത്തത്‌. പുതിയ തീരുമാനത്തെ തുടര്‍ന്ന് ‘വീട്ടിലിരുന്ന്‌ കളികള്‍ ആസ്വദിക്കൂ’ എന്ന്‌ ബിസിസിഐ ട്വീറ്റ്‌ ചെയ്യുകയും ചെയ്തിരുന്നു. ചാനലില്‍ വരുന്ന കളികളുടെ സമയവും ബിസിസിഐ പങ്കുവെച്ചിട്ടുണ്ട്‌.