കൊവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 1.25 കോടി രൂപ സഹായമായി നല്‍കി അജിത്‌

single-img
7 April 2020

രാജ്യത്തെ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി വന്നിരിക്കുകയാണ് തമിഴ്സിനിമയിലെ സൂപ്പര്‍ താരം അജിത്ത്. ഇതിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയിലേക്ക് 50 ലക്ഷം രൂപ വീതവും സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയുമാണ് അജിത്‌ നല്‍കിയത്.

കഴിഞ്ഞ ദിവസം നടിനയൻതാര 20 ലക്ഷം ഫെഫ്‍സിക്ക് നല്‍കിയിരുന്നു. സിനിമാ മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കാൻ താരങ്ങള്‍ മുന്നോട്ടുവരണമെന്ന് ഫെഫ്‍സി പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി അഭ്യര്‍ത്ഥിച്ചിരുന്നു.