ഐക്യദീപം തെളിഞ്ഞ അവേശത്തിൽ ആകാശത്തേക്ക് വെടിയുതിർത്ത് മഹിളാ മോർച്ചാ നേതാവ്; വിവാദമായതോടെ മാപ്പുമായെത്തി

single-img
7 April 2020

ലഖ്നൗ: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കൊറോണ വൈറസിനെ തുരത്താൻ ഞായറാഴ്ച രാത്രി രാജ്യമാകെ ഐക്യം ദീപം തെളിയിച്ചിരുന്നു. ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്നത് കണ്ട് ദീപാവലിയുടെ അവേശം കയറി ഉത്തർ പ്രദേശിലെ മഹിളാ മോർ‌ച്ചാ നേതാവ് ആകാശത്തേക്ക് വെടിയുതിർക്കുകയാണ് ചെയ്തത്.

ഉത്തര്‍ പ്രദേശിലെ ബല്‍റാംപൂരിലെ ബിജെപി മഹിള മോര്‍ച്ച ജില്ലാ പ്രസിഡണ്ട് മഞ്ചു തിവാരിയായിരുന്നു ഞായറാഴ്ച്ച രാത്രി 9 മണിക്ക് വിളക്ക് തെളിയിച്ചതിന് പിന്നാലെ ആകാശത്തേക്ക് വെടിയുതിര്‍ ത്തത്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം രാജ്യം വിളക്ക് തെളിയിക്കുന്നതിനിടെ ബിജെപിയുടെ വനിത നേതാവ് ആകാശത്തേക്ക് വെടുയുതിര്‍ത്തത് വലിയ വിവാദമായിരുന്നു. 

സംഭവം വവാദമായതോടെ മാപ്പുപറഞ്ഞ് നേതാവ് രംഗത്തെത്തി.ഞായറാഴ്ച്ച രാത്രി നഗരത്തില്‍ മുഴുവന്‍ മെഴുകുതിരികളും മണ്‍ചിരാദും കത്തുന്നത് കണ്ടപ്പോള്‍ രാജ്യം ദീപാവലി ആഷോഷിക്കുകയാണെന്ന് തനിക്ക് തോന്നിപ്പോയി. അതുകൊണ്ടാണ് താന്‍ വെടിയുതിര്‍ത്തതെന്നായിരുന്നു മഞ്ചു തിവാരിയുടെ വിശദീകരണം. പിന്നാലെ മാപ്പ് പറയുകയായിരുന്നു.

മഞ്ചു തിവാരിയുടെ ഭര്‍ത്താവ് ഓം പ്രകാശായിരുന്നു ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത് പിന്നീട് മഞ്ചു തിവാരി തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ദീപങ്ങള്‍ തെളിയിക്കുന്നതിലൂടെ കൊറൊണ വൈറസ് പോകും എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. അനുനിമിഷം ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

വീഡിയോ പുറത്തു വന്നതിനു പിന്നാലെ യുപിയിലെ കോൺഗ്രസ് നേതാക്കൾ വിമർശനവുമായെത്തിയിരുന്നു. സംഭവത്തില്‍ മഞ്ചു തിവാരിക്കെതിരെ ബിജെപി അച്ചടക്ക നടപടികള്‍ സ്വീകരിച്ചു. മഞ്ചുവിനെ ബിജെപി മഹിള മോര്‍ച്ച ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്തു.