മരുന്ന് വാങ്ങാന്‍ പണമില്ല; ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്തു

single-img
7 April 2020

കൈവശം മരുന്നു വാങ്ങാൻ പണമില്ലാതെ വന്നപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവർ തൂങ്ങിമരിച്ചു.കൊല്ലം ജില്ലയിലെ കൊട്ടിയം മൈലക്കാട് സ്വദേശി ശ്യാംകുമാർ (30)ആണ് മരിച്ചത്. ഇന്ന് രാവിലെയാണു സംഭവം.

ദീര്‍ഘകാലമായി പ്രമേഹം രോഗം അലട്ടിയിരുന്ന ശ്യാംകുമാർ തനിക്ക് മരുന്നു വാങ്ങാൻ പണമില്ലാതെ വിഷമിക്കുകയായിരുന്നു. ഈ വിവരം ഇയാള്‍കൂട്ടുകാരോടു പറഞ്ഞപ്പോള്‍ അവർ 8000 രൂപയോളം സംഘടിപ്പിക്കുകയുണ്ടായി. ഈ തുകയുമായി അവര്‍ ഇന്നു രാവിലെ വീട്ടിലെത്തിയപ്പോഴേക്കും ശ്യാംകുമാർ ആത്മഹത്യ ചെയ്തിരുന്നു.