ശശി കലിംഗ അന്തരിച്ചു

single-img
7 April 2020

സിനിമാ നടൻ ശശി കലിം​ഗ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു.
കുറച്ചു നാളായി കരൾ രോ​ഗത്തെത്തുടർന്ന് ചികിൽസയിലായിരുന്നു ഇദ്ദേഹം. 

രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. കോഴിക്കോട് കുന്ദമംഗലമാണ് സ്വദേശം. 25 വർഷത്തോളം നാടകരം​ഗത്ത് പ്രവർത്തിച്ചു. ഒട്ടേറെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 

തുടർന്ന് പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ്, ഇന്ത്യന്‍ റുപ്പി, ആദാമിന്റെ മകന്‍ അബു, ആമേന്‍, പുലിമുരുകന്‍, കസബ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, അമര്‍ അക്ബര്‍ അന്തോണി, ലോഹം, വെള്ളിമൂങ്ങ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്.