പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ രണ്ടുകോടി മരണം അല്ലെങ്കിൽ നാലുകോടി; മുന്നറിയിപ്പുമായി ഗവേഷകർ

single-img
6 April 2020

ലണ്ടൻ: ലോകത്ത് കൊവിഡ് 19 ബാധമൂലം ഉണ്ടാകുന്ന മരണങ്ങൾ രണ്ടു കോടി കവിയുമെന്ന് ഗവേഷകർ. ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചാലും രണ്ടു കോടി ജീവനുകൾ നഷ്ടമാകും. പ്രതിരോധ സംവിധാനം ശക്തമല്ലെങ്കിൽ അത് നാലുകോടിയാകു മെന്നും മുന്നറിയിപ്പുണ്ട്. ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ തയാറാക്കിയ മാത്തമാറ്റിക്കല്‍ മോഡലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വൈറസ് പടരുന്ന സാഹചര്യത്തിൽ സാമൂഹിക അകലം എത്രമാത്രം പാലിക്കാമോ അത്രമാത്രം തുടരണമെന്നാണ് നിർദേശം.ഇകാര്യത്തിൽ രാജ്യങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള സാമ്പത്തിക അകലം കൂടി കണക്കിലെടുത്ത് വേണം തീരുമാനം എടുക്കാൻ.

മുതിര്‍ന്ന പൗരന്മാര്‍ അറുപത് ശതമാനവും മറ്റുള്ളവര്‍ നാല്‍പത് ശതമാനവും സാമൂഹ്യ ഇടപെടലുകള്‍ കരുതലോടെ മാത്രം നടത്തണം. കോവിഡ് രോഗത്തിന് ഫലപ്രദമായ മരുന്നുകളും വാക്‌സിനുകളും കണ്ടെത്തുന്നതുവരെ സാമൂഹ്യ അകലം പാലിച്ചാല്‍ മാത്രമേ ലോകത്തിന് മരണസംഖ്യ കുറക്കാനാവൂ എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.