ഇന്ത്യാ നാം വിജയിക്കും; കൊറോണക്കാലത്തെ സോണി സ്പോർട്സിന്റെ വീഡിയോ വൈറലാകുന്നു

single-img
6 April 2020

കോവിഡ് 19 വ്യാപനത്തെത്തുടർന്നുള്ള ലോക്ക് ഡൌണിനെത്തുടർന്ന് വീടുകൾക്കുള്ളിൽ ഇരിക്കുന്നവർക്ക് മാനസികോർജ്ജം പകരാനാണ് ഭരണാധികാരികൾ മുതൽ മാധ്യമങ്ങൾ വരെ ശ്രമിക്കുന്നത്. അതിനായി സോണി സ്പോർട്സ് ചാനൽ പുറത്തിറക്കിയ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

“ഇന്ത്യാ നാം വിജയിക്കും” എന്നർത്ഥം വരുന്ന IndiaHumHongeKamyab എന്ന ഹാഷ്ടാഗിലാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാമൂഹ്യപ്രവർത്തകയായ സുധാമൂർത്തി, സിനിമാപ്രവർത്തകരായ ബൊമാൻ ഇറാനി, അർഷദ് വർസി, കായികതാരങ്ങളായ കുൽദീപ് യാദവ്, വിജേന്ദ്ര സിങ്, അഞ്ജലി ബഗവത്, വീരേൻ റാസ്ക്വിന, സുശീൽ കുമാർ എന്നിവർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.