‘കൊറോണക്കെതിരെ ഞാൻ ചൊല്ലിയ ഗോ കൊറോണ മുദ്രാവാക്യമാണ് ഇന്ന് ലോകം മുഴുവന്‍ ചെല്ലുന്നത്’: കേന്ദ്രമന്ത്രി രാം ദാസ് അത്താവാലെ

single-img
6 April 2020

ഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ താന്‍ ഉപയോഗിച്ച ‘മന്ത്രം’ ഇന്ന് ലോകം മുഴുവന്‍ ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവാലേ. അന്ന് തന്നെ പരിഹസിച്ചവരൊക്കെ ഇത് കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.കൊറോണ വൈറസിന്‍റെ വ്യാപനം അത്രയധികമുണ്ടാവാതിരുന്ന സമയത്ത് താന്‍ ചൊല്ലിയ വാക്യം അന്ന് പരിഹസിക്കപ്പെട്ടിരുന്നു. ഇത് ചൊല്ലിയത് കൊണ്ട് വൈറസ് പോകുമോയെന്നാണ് പലരും ചോദിച്ചത്. എന്നാല്‍ അന്ന് പരിഹസിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ കാണുന്നില്ലേ. ലോകം മുഴുവന്‍ ഇതേ മുദ്രാവാക്യമാണ് ചെല്ലുന്നതെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവാലെ പറഞ്ഞു.

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തിലായിരുന്നു കേന്ദ്രമന്ത്രി ഗോ കൊറോണ, കൊറോണ ഗോ എന്ന ശ്ലോകങ്ങള്‍ ചൊല്ലിയത്. ഈ പ്രാര്‍ത്ഥനാ യോഗത്തില്‍ ചൈനീസ് കൗണ്‍സില്‍ അംഗങ്ങളുമുണ്ടായിരുന്നു.