‘ഇന്ത്യയിൽ കൊവിഡ് പ്രതിരോധക്കിറ്റില്‍ പാത്രവും വിളക്കുമാണ് പ്രധാനം; സുരക്ഷാ ഉപകരണങ്ങളില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ പണയംവച്ച് ജോലിചെയ്യുന്നു; രാഹുല്‍

single-img
6 April 2020

ഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സുക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണമെന്ന അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ ജീവന്‍ പണയംവച്ചാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ആത്മാര്‍ത്ഥയോടെ അവരുടെ സേനനങ്ങളില്‍ ഏര്‍പ്പെടുന്ന നിരവധി പേര്‍ സുരക്ഷാ ഉപകരണങ്ങളില്ലാതെ നിരന്തരം അപകടത്തിലാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ വിളക്ക് തെളിക്കലും പാത്രം കൊട്ടലുമടക്കമുള്ള ആഹ്വാനങ്ങളെയും ഒരു ചിത്രത്തിലൂടെ രാഹുല്‍ വിമര്‍ശിച്ചു. ലോകത്ത് കൊവിഡ് പ്രതിരോധ കിറ്റില്‍ മാസ്‌ക്കും സാനിറ്റൈസറും ഗ്ലൗസുമൊക്കെയുള്ളപ്പോള്‍ ഇന്ത്യയില്‍ പാത്രവും തവിയും വിളക്കും ടോര്‍ച്ചുമൊക്കെയാണെന്ന് കാണിക്കുന്ന ചിത്രമാണ് രാഹുല്‍ പങ്കുവെച്ചത്.