കോവിഡ് കാലത്ത് മനസിനെ റീചാർജ് ചെയ്യാനുള്ള ഏറ്റവും മികച്ച ഉപായമാണ് മുഖ്യമന്ത്രിയുടെ വാർത്താമ്മേളനം കാണുക എന്നുള്ളത്; ഫേസ്ബുക്ക് പോസ്റ്റ്‌ വൈറല്‍ ആകുന്നു

single-img
6 April 2020

കോവിഡ് കാലത്ത് പുലർച്ചെ തുടങ്ങുന്ന ഓരോരോ ജോലികളും ചെയ്ത് അവസാനിക്കുമ്പോൾ പതിവുപോലെ പാതിരാവാകും. ഇതിനിടക്ക് മനസിനെ റീചാർജ് ചെയ്യാനുള്ള ഏറ്റവും മികച്ച ഉപായമാണ് മുഖ്യമന്ത്രിയുടെ വാർത്താമ്മേളനം കാണുക എന്നുള്ളത് എന്ന് ആരംഭിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മറ്റി സെക്രട്ടറിയായ ബിനു വർഗീസാണ് കുറിപ്പ് എഴുതിയിട്ടുള്ളത്.

ഓരോ വാർത്താസമ്മേളനം കഴിയുമ്പോളും എങ്ങനെയാണ് ഈ ഡാറ്റകൾ സംഘടിപ്പിക്കുക എന്ന് അത്ഭുതത്തോടെ ഓർക്കാറുണ്ടായിരുന്നു. സ്വാഭാവികമായും വലിയ ഉദ്യോഗസ്ഥ സംഘത്തിന്റെ ഇടപെടൽ ഉണ്ടാകും. എന്നാൽ ഇത്രമാത്രം ജനകീയമായ ഇടപെടൽ നടത്താൻ അത് പോരാ. ഈ സംശയത്തിന് നേരിട്ട് ഉത്തരം ലഭിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം എന്ന് പറഞ്ഞുകൊണ്ട് ഒരു സംഭവവും ഇതിൽ വിശദീകരിക്കുന്നുണ്ട്.

കാരുണ്യ ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ടാണെന്ന വിവരം പാർട്ടി പ്രവർത്തകർ അറിയിച്ചത് താഴെ തലം മുതൽ മുഖ്യമന്ത്രി വരെ ഇടപെട്ടപ്പോൾ അന്നത്തെ പത്രസമ്മേളനത്തിൽ പരിഹാരം വന്നത് കേവലം ഒരു പ്രദേശത്തെ പ്രശ്നമല്ല എന്നും സംസ്ഥാനത്തെ മുഴുവൻ സർക്കാർ, സ്വകാര്യ അഗതി മന്ദിരങ്ങളിലേക്കും അടിയന്തരമായി അരി അടക്കമുള്ള സാധനങ്ങൾ എത്തിക്കും എന്ന തീരുമാനമായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.

കൂടുതൽ വായിക്കാം:

രണ്ട് ദിവസമായി പിണറായി സഖാവിന്റെ വാർത്താസമ്മേളനം ഇല്ല. കോവിഡ് കാലത്ത് പുലർച്ചെ തുടങ്ങുന്ന ഓരോരോ ജോലികളും ചെയ്ത്…

Posted by Binu Kakkanadan on Sunday, April 5, 2020