അടച്ചിടൽ പ്രതിപക്ഷ നേതാവിൻ്റെ കൺട്രോൾ റൂമിലേക്ക് ഇതുവരെ അയ്യായിരത്തിലധികം പരാതികൾ

single-img
6 April 2020

തിരുവനന്തപുരം: അടച്ചിടൽ പന്ത്രണ്ടു ദിവസം പിന്നിടുമ്പോൾ പ്രതിപക്ഷ നേതാവിന്റെ കൺട്രോൾ റൂമിലേക്ക് അയ്യായിരത്തിലധികം പരാതികൾ. പ്രധാനമായും ആവശ്യമരുന്നിന്റെ ലഭ്യതക്കുറവും, കൊയ്ത്തു കഴിഞ്ഞ നെല്ല് ഏറ്റെടുക്കാൻ അധികൃതർ തയ്യാർ ആകുന്നില്ല തുടങ്ങിയ നിരവധി പരാതികളാണ് ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നത്.

എല്ലാ പരാതികളും തരാ തരം തിരിച്ച് അതാത് മണ്ഡലം എം.എൽ.എ.മാരുടെയോ യു.ഡി.എഫ്‌.പ്രവർത്തകരുടെ സഹായത്തോടെയോ പരിഹാരം കാണാനാണ് ശ്രമിക്കുന്നത്.കമ്മ്യൂണിറ്റി കിച്ചണിൽ സാധനങ്ങളുടെ ലഭ്യതക്കുറവ്, അവിടെ നിന്നും ആഹാരം ലഭിക്കുന്നില്ല,നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പണമില്ല, തുടങ്ങിയ നിരവധി പരാതികളും ലഭിക്കുണ്ട്.

സഹായം അഭ്യർഥിച്ചു കൊണ്ടുള്ള തുണ്ടഴം മഹാത്മാ ജന സേവന കേന്ദ്രത്തിന്റെ പത്രവാർത്ത ശ്രദ്ധയിൽ പെട്ടപ്പോൾ പ്രതിപക്ഷ നേതാവിന്റെ കൺട്രോൾ റൂമിൽ നിന്നും നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അവിടത്തെ അമ്മമാർക്കു ഭക്ഷണം എത്തിച്ചു നൽകി. ഏഴു വയസ്സുകാരിയായ പൂച്ചാക്കൽ സ്വദേശി പെൺകുട്ടിക്ക് ആവശ്യമായ മരുന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങിയെത്തിച്ചിരുന്നു. ഓച്ചിറയിൽ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് വിദേശത്തു നിന്നും കൊച്ചിയിലെത്തിച്ച മരുന്ന് പ്രതിപക്ഷ നേതാവിന്റെ കണ്ട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ സഹായത്തോടെ ഓച്ചിറയിൽ എത്തിച്ചു നൽകിയിരുന്നു.